കുല്‍ഗാം: കശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ച് സുരക്ഷാ സേന. കദ്ദര്‍ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ നടത്തിയതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ജമ്മു കശ്മീര്‍ പൊലീസും ഓപ്പറേഷനില്‍ പങ്കെടുത്തു. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൈന്യം സുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഈ മാസമാദ്യം ജമ്മു കശ്മീരിലെ ഗഗാംഗീര്‍, ഗന്ദര്‍ബാല്‍ എന്നിവിടങ്ങളില്‍ ആളുകളെ കൊലപ്പെടുത്തിയതിലും മറ്റ് നിരവധി ഭീകരാക്രമണങ്ങളിലും ഉള്‍പ്പെട്ട ഒരു ഭീകരനെ ശ്രീനഗര്‍ ജില്ലയില്‍ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.