ദില്ലി: രാജ്യ തലസ്ഥാനത്ത് അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ദില്ലിയിലെ ബവാന മേഖലയിലാണ് അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ മാർച്ച് 24 നായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം പ്രതി പെൺകുട്ടിയുടെ മൃതദേഹം ഫാക്ടറിയിൽ ഒളിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന അന്വേഷണത്തിനൊടുവിലാണ് സംഭവം പുറംലോകം അറിഞ്ഞത്.
പ്രതി പെൺകുട്ടിയെ കൊണ്ടുപോകുന്നത് സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഈ സി സി ടി വി ദൃശ്യങ്ങളാണ് അന്വഷണത്തിൽ നിർണായകമായത്. പ്രതിയെ പിടികൂടിയ പൊലീസ് ഫാക്ടറിയിൽ നിന്നും മൃതദേഹം കണ്ടെത്തി. പ്രതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
5 Year Girl Raped and Murdered In Delhi, Accused Arrested