വാഷിങ്ടൺ: പൊള്ളുന്ന ചൂടിൽ അമ്മ കാറിൽ മറന്നുവെച്ച പോയതിനെ തുടർന്ന് അഞ്ച് വയസ്സുകാരായ ഇരട്ടക്കുട്ടികളിലൊരാൾക്ക് ദാരുണാന്ത്യം. നെബ്രാസ്കയിലാണ് സംഭവം. 40കാരിയായ വളർത്തമ്മ ജുവാനിറ്റ പിനോണാണ് 5 വയസ്സുള്ള കുട്ടിയെ കാറിനുള്ളിൽ പൂട്ടിയിട്ട് പുറത്തിറങ്ങിയത്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ചൂട് കാരണം ഈ വർഷം അമേരിക്കയിലെ പത്താമത്തെ മരണമാണിത്.
2016-ലെ ക്രിമിനൽ രേഖയുള്ള പിനോൻ, താൻ ജോലി ചെയ്തിരുന്ന ബ്യൂട്ടി സലൂണിന് പുറത്തുള്ള പാർക്കിംഗ് സ്ഥലത്ത് കാർ പാർക്ക് ചെയ്തു, തുടർന്ന് ജോലിയിലേക്ക് പോയി. കുട്ടികളെ എസ്‌യുവിക്കുള്ളിൽ ഇരുത്തി. ഇവർ മനപ്പൂർവം ചെയ്തതാണോ അപകടമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പിനോണിനെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. കുട്ടിയുടെ ജീവശാസ്ത്രപരമായ പിതാവ് പാബ്ലോ ലോപ്പസും രണ്ടാനമ്മ ജെന്നിയും തങ്ങളുടെ മകൻ്റെ കസ്റ്റഡി ആവശ്യപ്പെട്ടിരന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
5 year old boy dies after foster mother leave in hot car