മലപ്പുറം: മലപ്പുറത്ത് അതിഥി തൊഴിലാളിയുടെ മകളായ അഞ്ചു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഒഡീഷ സ്വദേശി അറസ്റ്റിൽ. സംഭവത്തിൽ അയൽവാസിയായ അലി ഹുസൈനെ (53) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിപ്സ് നൽകാമെന്ന് പറഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് ക്രൂരകൃത്യം നടന്നത്. സംഭവശേഷം രക്ഷപ്പെട്ട പ്രതിയെ ഇന്ന് വൈകുന്നേരമാണ് പൊലീസ് പിടികൂടിയത്.
ചിപ്‌സ് നല്‍കാമെന്ന് പറഞ്ഞ് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന തൊട്ടടുത്ത ക്വാട്ടേഴ്‌സിലേക്ക് ഇന്നലെ രാത്രി കുട്ടിക്കൊണ്ടുപോയാണ് പ്രതി കുറ്റകൃത്യം നടത്തിയത്. വിവരം അറിഞ്ഞ വീട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആക്രി സാധനങ്ങള്‍ വില്‍ക്കുകയായിരുന്ന കടയില്‍ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് നിലമ്പൂര്‍ പൊലീസ് അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കുട്ടി ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.