സാങ്കേതിക തകരാർ: പറന്നുകൊണ്ടിരുന്ന വിമാനം ശക്തമായി കുലുങ്ങി; 50 പേർക്ക് പരുക്ക്, ഒരാൾക്ക് ഗുരുതരം

ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്ന് ന്യൂസീലൻഡിലെ ഓക്ലൻഡിലേക്ക് പറക്കുകയായിരുന്ന വിമാനം ശക്തമായി കുലുങ്ങിയതിനെ തുടർന്ന് നിരവധിപ്പേർക്ക് പരുക്കേറ്റു.

സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം കുത്തനെ മൂക്കുകുത്തി കുറേ ദൂരം താഴേക്ക് പതിച്ചെന്നാണ് യാത്രക്കാർ നൽകുന്ന വിവരം. സാധാരണ സംഭവിക്കാറുള്ളതുപോലെ ആകാശച്ചുഴിയിൽപെട്ടതല്ല, സാങ്കേതിക തകരാറാണ് കാരണം എന്ന് എയർലൈൻസ് തന്നെ അറിയിച്ചിട്ടുണ്ട്. പലരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. വിമാനം കുലുങ്ങിയപ്പോൾ നിരവധിപ്പേർ സീറ്റിൽ നിന്ന് തെറിച്ചു വീണ് പരുക്കേറ്റു. പലർക്കും മുറിവേറ്റിട്ടുണ്ട്.

സിഡ്നിയിൽ നിന്ന് പറന്ന് രണ്ടു മണിക്കൂർ കഴിഞ്ഞാണ് സംഭവം. വീണ്ടും ഒരു മണിക്കൂർ കൊണ്ട് ഓക്ലാൻഡിൽ വിമാനം എത്തി. പരുക്കേറ്റ 50 പേർക്ക് ചികിൽസ നൽകിയതായി ന്യൂസിലൻഡിലെ ഹാറ്റോ ഹോൺ സെൻ്റ് ജോൺ ആംബുലൻസ് വക്താവ് അറിയിച്ചു. 13 പേർ ആശുപത്രിയിലാണ്. ഒരാളുടെ നില ഗുരുതരമാണ്. ലറ്റാം എയർലൈൻസിൻ്റെ ബോയിങ് 787 – 9 ഡ്രീംലൈനറാണ് അപകടത്തിൽപ്പെട്ടത്. സിഡ്നിയിൽ നിന്ന് ന്യൂസിലൻഡ് വഴി ചിലിയിലെ സാൻ്റിയാഗോയിലേക്ക് പോകുന്ന വിമാനമായിരുന്നു.

തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.58 നാണ് ആംബുലൻസ് സർവീസിന് വിളിയെത്തിയത്. 5 ആംബുലൻസുകളും രണ്ട് ദ്രുത കർമ സേന വാഹനങ്ങളും പരിക്കേറ്റ യാത്രക്കാരെ ചികിത്സിക്കാനുള്ള നിരവധി ആരോഗ്യപ്രവർത്തകരും ഓക്ക്‌ലാൻഡ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ഉടൻ എത്തിച്ചേർന്നു.

സിഡ്‌നിയിൽ നിന്ന് ഓക്ക്‌ലൻഡിലേക്കുള്ള ലറ്റാം എയർലൈൻസ് വിമാനത്തിന് ഒരു സാങ്കേതിക പ്രശ്നം നേരിട്ടിരുന്നു, അത് ശക്തമായ ചലനത്തിന് കാരണമായെന്നും ബ്രസീലിയൻ എയർലൈനായ ലറ്റാമിന്റെ വക്താവ് ന്യൂസിലാൻഡ് ഹെറാൾഡ് റേഡിയോയോട് പറഞ്ഞു.

“തങ്ങളുടെ യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിലും പരുക്കിലും ലറ്റാം എയർലൈൻസ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
50 people treated after strong movement on board in a flight caused injuries

More Stories from this section

family-dental
witywide