ഹെലിൻ ചുഴലിക്കാറ്റ്; 56 മരണം, ദശലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതി ഇല്ല, 110 ബില്യൺ ഡോളറിൻ്റെ നാശനഷ്ടം

ശക്തമായ ഹെലിൻ ചുഴലിക്കാറ്റും വൻ മഴയും വെള്ളപ്പൊക്കവും മൂലം 56 പേർ മരിച്ചതായി റിപ്പോർട്ട്. യുഎസിൻ്റെ തെക്ക് കിഴക്കൻ ഭാഗത്ത് വീശിയടിച്ച കൊടുങ്കാറ്റിൽ നിരവധി പേരാണ് ഒറ്റപ്പെട്ടുപോയത്. ചിലയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ പലരും വീടുകളിലേക്ക് മടങ്ങിയെത്തി വൃത്തിയാക്കൽ ആരംഭിച്ചു കഴിഞ്ഞു. ദശലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതി ഇല്ല.

കൊടുങ്കാറ്റ് മൂലമുണ്ടായ നാശനഷ്ടം കോടിക്കണക്കിന് ഡോളറായി ഉയരുമെന്ന് ഇൻഷുറർൻസ് കമ്പനികളും ധനകാര്യ സ്ഥാപനങ്ങളും പറയുന്നു. മൊത്തം നാശനഷ്ടങ്ങളും സാമ്പത്തിക നഷ്ടവും സംബന്ധിച്ച അക്യുവെതറിൻ്റെ പ്രാഥമിക കണക്ക് 95 ബില്യൺ ഡോളറിനും 110 ബില്യൺ ഡോളറിനും ഇടയിലാണ്.

ഹെലൻ്റെ നാശം അതിവ്യാപകമാണെന്നും സഹായം ഉറപ്പുനൽകുന്നു എന്നും പ്രസിഡൻ്റ് ജോ ബൈഡൻ ശനിയാഴ്ച അറിയിച്ചു.

56 died in Helene Tornado in US

More Stories from this section

family-dental
witywide