
പെഷവാര്‍: പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ആറ് പൊലീസുകാര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. പോളിയോ വാക്‌സിനേഷന്‍ നല്‍കുന്ന പ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കാന്‍ പോയ പോലീസുകാരാണ് കൊല്ലപ്പെട്ടത്. കൂടാതെ 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയിലെ ബജൗര്‍ ജില്ലയിലെ മാമുണ്ട് തഹ്സിലിലാണ് സംഭവം.
പോളിയോ വാക്സിനേഷന്‍ ടീമുകള്‍ക്കൊപ്പം സുരക്ഷാ ഡ്യൂട്ടിയില്‍ ചേരാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ വാനില്‍ കയറുന്നതിനിടയാണ് സ്ഫോടനം നടന്നത്.
വാക്സിനോടുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് പോളിയോ നല്‍കുന്ന ടീമുകളെ പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ പലപ്പോഴും ലക്ഷ്യമിടാറുണ്ട്. ഇതും അത്തരത്തിലൊന്നാണെന്നാണ് പ്രാഥമിക നിഗമനം.
Tags: