ന്യൂഡല്‍ഹി: മധ്യപ്രദേശിലെ രേവ ജില്ലയില്‍ 6 വയസുകാരന്‍ 70 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. തുറന്ന കുഴല്‍ക്കിണറില്‍ നിന്ന് കുട്ടിയെ പുറത്തെടുക്കാന്‍ മറ്റ് കുട്ടികള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും പോലീസ് വ്യക്തമാക്കി.
70 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ 40 അടിയോളം താഴ്ചയിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിഇആര്‍എഫ്) ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്) അംഗങ്ങളടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇടയ്ക്ക് മഴപെയ്തത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.