ന്യൂഡല്‍ഹി : കോവിഡ് ആശങ്കകള്‍ക്കിടയില്‍ രാജ്യത്ത് 602 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മാത്രമല്ല, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 5,33,366 ആയി ഉയര്‍ന്നു. 1.18% ആണ് മരണനിരക്ക്. നിലവില്‍ 4,440 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. കോവിഡ് കേസുകള്‍ ഉയരുമ്പോഴും രോഗമുക്തി നിരക്ക് 98.80% ആണ്. 4,44,76,550 പേര്‍ ഇതുവരെ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിരവധി സംസ്ഥാനങ്ങളില്‍ കണ്ടെത്തിയ ഒമിക്രോണ്‍ സബ് വേരിയന്റ് ജെഎന്‍.1 ന്റെ വരവാണ് കേസുകളുടെ സമീപകാല വര്‍ദ്ധനവിന് കാരണം. ഒമിക്രോണിനേക്കാള്‍ തീവ്രവ്യാപന ശേഷിയുള്ളതാണ് ജെഎന്‍.1 ഉപവകഭേദം. ഇതാണ് ഇപ്പോള്‍ രാജ്യത്ത് പടരുന്നതായി സ്ഥിരീകരിച്ചിട്ടുള്ളത്.
പുതിയ സാഹചര്യം പരിഗണിച്ച് ആശുപത്രികളില്‍ സംശയാസ്പദമായതോ പോസിറ്റീവോ ആയ കോവിഡ്-19 കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഡല്‍ഹി എയിംസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടൊപ്പം വാക്സിനേഷന്‍ നടപടികളും പുരോഗമിക്കുന്നുണ്ട്.