ത്രിപുരയില്‍ അമ്മയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ തീകൊളുത്തിക്കൊന്ന മക്കള്‍ പിടിയില്‍

അഗര്‍ത്തല: ത്രിപുരയില്‍ വയോധികയായ സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മക്കള്‍ തീകൊളുത്തിക്കൊന്നു. 62 കാരിയായ സ്ത്രീയെയാണ് രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് ജീവനോടെ ചുട്ടുകൊന്നത്. മക്കളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

പശ്ചിമ ത്രിപുരയിലെ ചമ്പക്നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഖമര്‍ബാരിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഒന്നര വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച സ്ത്രീ രണ്ട് ആണ്‍മക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. മറ്റൊരു മകന്‍ അഗര്‍ത്തലയിലാണ് താമസിച്ചിരുന്നത്.

ഒരു സ്ത്രീയെ തീകൊളുത്തി കൊന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് സംഘം എത്തിയപ്പോള്‍ മരത്തില്‍ കെട്ടിയ നിലയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയെന്നും കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

More Stories from this section

family-dental
witywide