കാഠ്മണ്ഡു: നേപ്പാളില്‍ വെള്ളിയാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ 65 പേരെ കാണാതായതായി റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ അതില്‍പ്പെട്ടുപോയ രണ്ട് ബസുകള്‍ നദിയിലേക്ക് ഒലിച്ചുപോയതോടെയാണ് 65 പേരെ കാണാതായത്. ഇതിൽ 6 പേർ ഇന്ത്യക്കാർ ഉണ്ടെന്നാണ് വിവരം. ബസിലുണ്ടായിരുന്നവർ മുഴുവൻ അപകടത്തിൽ പെട്ടോ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല.
ചിത്വാന്‍ ജില്ലയിലെ നാരായണ്‍ഘട്ട്-മഗ്ലിംഗ് റോഡിനോട് ചേര്‍ന്നുള്ള സിമാല്‍ താൾ മേഖലയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇതില്‍പ്പെട്ട ബസുകള്‍ ത്രിശൂലി നദിയിലേക്കാണ് വീണുപോയത്. 24 പേരുമായി കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസും 41 പേരുമായി തലസ്ഥാനത്ത് നിന്ന് ഗൗറിലേക്ക് പോവുകയായിരുന്ന ഗണപതി ഡീലക്‌സുബസും പുലര്‍ച്ചെ 3:30 ഓടെയാണ് അപകടത്തില്‍ പെട്ടത്.
പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തകര്‍ മണ്ണിടിച്ചിലില്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. നേപ്പാളില്‍ ഏതാനും ദിവസങ്ങളായി ശക്തമായ മഴയാണ്