67 ഒരു പ്രായമാണോ… ? തകർപ്പൻ ഡാൻസുമായി ലീലാമ്മ അമ്മച്ചി…വിഡിയോ കാണാം

പ്രായം വെറും നമ്പറാണോ? ചിലരെ കാണുമ്പോൾ തോന്നും അത് സത്യമാണ് എന്ന് . അങ്ങനെ പറയിപ്പിക്കുന്ന ഒരാളാണ് എറണാകുളം പള്ളിക്കരയിലുള്ള ലീലാമ്മ ജോൺ. ലീലാമ്മയ്ക്ക് വയസ് 67 ആയി എന്ന് ഒരു മനുഷ്യനും പറയില്ല. കാരണം ലീലാമ്മ കളിച്ച ഒരു ഡാൻസാണ്. ഒരു ബന്ധുവിൻ്റെ കല്യാണത്തിനു ചെന്നപ്പോൾ കിട്ടിയ അവസരം ലീലാമ്മ നല്ലവണ്ണം വിനിയോഗിച്ചു. തകർപ്പനൊരു ഡാൻസ് കളിച്ചു. ഫുൾ എനർജി, ഭയങ്കര ആറ്റിറ്റ്യൂഡ്… ,എന്താ കോൺഫിഡൻസ് … നിങ്ങളൊന്നു കണ്ടു നോക്ക്.. പൊളി.

ലീലാമ്മ ഡാൻസൊന്നും പഠിച്ചിട്ടില്ല എന്നാണ് മകൻ സിനി ആര്‍ട്ടിസ്റ്റ് അവയ് സന്തോഷ് പറയുന്നത്. സന്തോഷ് തന്‍റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോ മണിക്കൂറുകള്‍ക്കകം 15 ലക്ഷം പേരാണ് കണ്ടത്. വീഡിയോയില്‍ മാത്രമല്ല റിയല്‍ ലൈഫിലും അമ്മ അടിപൊളിയെന്നാണ് മകൻ പറയുന്നത് . ‘ ഞാനും അമ്മയും ചേര്‍ന്ന് മിക്കപ്പോഴും ഡാന്‍സ് കളിക്കാറുണ്ട്. കസിന്റെ വിവാഹചടങ്ങിന് പോയപ്പോള്‍ വെറുതെ ഒന്ന് കളിച്ചുനോക്കൂ എന്ന് പറഞ്ഞതാണ്, ഇതിത്ര ഹിറ്റായി പോകുമെന്ന് അറിഞ്ഞില്ല’ . സന്തോഷ് പറയുന്നു .

വിഡിയോ വൈറലായ കാര്യമൊന്നും പുള്ളിക്കാരിക്ക് അറിയില്ല. ഡാൻസ് കണ്ട് ആളുകളൊക്കെ വിളിച്ച് അഭിനന്ദിക്കുമ്പോഴാണ് താനൊരു സൂപ്പർസ്റ്റാറാണ് എന്ന് ലീലാമ്മയ്ക്ക് മനസ്സിലാകുന്നത്.

67 year old Mother’s Dance Went Viral

More Stories from this section

family-dental
witywide