കശ്മീരിൽ ഭീകരാക്രമണം; മരണ സംഖ്യ 7 ആയി, നിരവധി പേർ ആശുപത്രിയിൽ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. മരണപ്പെട്ടവരില്‍ ഒരു ഡോക്ടറും ഉള്‍പ്പെടുന്നുണ്ട്. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗിറിലാണ് നിര്‍മാണ സൈറ്റിലാണ് ആക്രമണമുണ്ടായത്. വെടിവയ്പ്പില്‍ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു.

വെടിവെയ്പ്പിൽ പരിക്കേറ്റ് നിരവധി ആളുകളുടെ നില ഗുരുതരമായി തുടരുകയാണ്.  നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന് സമീപമാണ് ആക്രമണമുണ്ടായതെന്ന് അവർ പറഞ്ഞു.

സുരക്ഷാ സേന ആക്രമണം നടന്ന സ്ഥലത്തെത്തുകയും പ്രദേശം വളയുകയും ചെയ്തിട്ടുണ്ട്. സെൻട്രൽ കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ ഗഗനീറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന ഇസഡ് മോർ തുരങ്കത്തിൽ പ്രവർത്തിക്കുന്ന നിർമാണ സംഘത്തിലെ തൊഴിലാളികളാണ് ആക്രമണത്തിനിരയായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. 

ഗഗന്‍ഗിറില്‍ നിന്ന് പുറത്തുവരുന്ന മരണസംഖ്യ അന്തിമമല്ലെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സിലൂടെ അറിയിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്കും സ്വദേശികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. .

നിരായുധരായ നിരപരാധികൾക്ക് നേരെയുണ്ടായ ആക്രമണത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ശക്തമായി അപലപിക്കുകയും അവരുടെ പ്രിയപ്പെട്ടവർക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.

7 killed in terrorist attack in Kashmir

More Stories from this section

family-dental
witywide