ബ്രിട്ടനിലേക്ക് വീണ്ടും കുടിയേറ്റക്കാരുടെ ഒഴുക്ക്, ഞായറാഴ്ച ചെറുബോട്ടുകളിൽ മാത്രം എത്തിയത് 700 പേർ

ലണ്ടൻ: കുടിയേറ്റ പ്രശ്നം രൂക്ഷമാകുന്നതിനിടെ 700-ലധികം കുടിയേറ്റക്കാർ ചെറിയ ബോട്ടുകളിൽ ഞായറാഴ്ച കടൽ കടന്ന് ബ്രിട്ടനിലെത്തി. ആളുകളെ കടത്തി ബ്രിട്ടനിലെത്തിക്കുവവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അറിയിച്ചതിന് പിന്നാലെയാണ് ഇത്രയധികം പേർ ഒറ്റ ദിവസമെത്തിയത്. കടൽ കടക്കാൻ ശ്രമിച്ച രണ്ട് കുടിയേറ്റക്കാർ മരിച്ചെന്ന് ഫ്രഞ്ച് അധികൃതർ പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം 11 ബോട്ടുകളിലായി 703 പേർ ഞായറാഴ്ച മാത്രം ബ്രിട്ടനിൽ എത്തി. ജൂലൈയിൽ നടന്ന ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റമായിരുന്നു പ്രധാന വിഷയം. അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ, റുവാണ്ടയിലേക്ക് കുടിയേറ്റക്കാരെ നാടുകടത്താനുള്ള വിവാദ പദ്ധതി സ്റ്റാർമർ റദ്ദാക്കിയിരുന്നു. ജൂലൈ 29 ന് മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്ത് കുടിയേറ്റക്കാർക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു.

കൊലക്ക് പിന്നിൽ ഒരു മുസ്ലീം കുടിയേറ്റക്കാരനാണെന്ന വ്യാജ വാർത്ത പ്രചരിച്ചതിനെ തുടർന്നാണ് തെരുവിൽ പ്രതിഷേധമുണ്ടായത്. കുടിയേറ്റവുമായി ബന്ധപ്പെട്ട പള്ളികളെയും ഹോട്ടലുകളെയും ലക്ഷ്യമിട്ടുള്ള കലാപത്തിനെതിരെ ശനിയാഴ്ച ബ്രിട്ടനിലുടനീളം ആയിരക്കണക്കിന് വംശീയ വിരുദ്ധ പ്രകടനക്കാർ അണിനിരന്നു.

700 migrants reach britain in small boats

More Stories from this section

family-dental
witywide