കപ്പടിച്ച് കാരിച്ചാൽ ചുണ്ടൻ, ജലരാജാക്കന്മാർ! നെഹ്റു ട്രോഫിയിൽ പതിനാറാം മുത്തമിട്ടു

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാൽ ചുണ്ടൻ ജലരാജാക്കന്‍മാരായി. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ഫോട്ടോഫിനിഷിംഗിലാണ് കിരീടത്തിൽ മുത്തമിട്ടത്. തുടര്‍ച്ചയായി അഞ്ചാം കിരീടമെന്ന ചരിത്രനേട്ടത്തിനൊപ്പം 16 -ാം കിരീടനേട്ടം കൂടിയാണ് പള്ളത്തുരുത്തി ബോട്ട് ക്ലബ് സ്വന്തമാക്കുന്നത്‌.

നഗ്നനേത്രങ്ങൾ കൊണ്ട് തിരിച്ചറിയാൻ സാധിക്കാത്ത തരത്തിലായിരുന്നു കാരിച്ചാൽ ഫിനിഷ് ചെയ്തത്. വിയപുരം ചുണ്ടന് സെക്കൻഡുകളുടെ അംശത്തിനായി രണ്ടാമതായത്.

കാരിച്ചാല്‍ (പിബിസി പള്ളാത്തുരുത്തി-4.14.35), വീയപുരം (വിബിസി കൈനകരി-4.22.58), നിരണം (നിരണം ബോട്ട് ക്ലബ് -4.23.00), നടുഭാഗം (കുമരകം ടൗണ്‍ ബോട്ട് ക്ലബ്-4.23.31) എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ പ്രവേശിച്ചത്. അഞ്ചു ഹീറ്റ്‌സ് മത്സരങ്ങളിലായി 19 ചുണ്ടന്‍ വള്ളങ്ങളാണ് പങ്കെടുത്തത്. ഒന്നാം ഹീറ്റ്‌സ് മത്സരത്തില്‍ കൊല്ലം ജീസസ് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടന്‍ ജേതാക്കളായി. രണ്ടാം സ്ഥാനത്ത് ആയാപറമ്പ് പാണ്ടി എത്തി. രണ്ടാം ഹീറ്റ്‌സില്‍ പുന്നമട ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടന്‍ ജേതാക്കളായി. മൂന്നാം ഹീറ്റ്‌സില്‍ യുബിസി കൈനകരിയുടെ തലവടി ചുണ്ടന്‍ ജേതാക്കളായി.

More Stories from this section

family-dental
witywide