തിരുവോണ നാളിലെ പി ജയരാജന്‍ വധശ്രമക്കേസ്; രണ്ടാം പ്രതി പ്രശാന്ത് മാത്രം കുറ്റക്കാരൻ, എട്ട് പ്രതികളെ വെറുതേവിട്ടു

കൊച്ചി: സി പി എം നേതാവ് പി ജയരാജനെ തിരുവോണ നാളിൽ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാള്‍ ഒഴികെ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതേവിട്ടു. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് മാത്രമാണ് കുറ്റക്കാരനെന്ന് കോടതി വ്യക്തമാക്കി. ബാക്കി എട്ട് പേരെയും വെറുതെ വിട്ടു. പ്രതികളും സർക്കാരും സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. 1999 ഓഗസ്റ്റ് 25 ന് തിരുവോണ നാളില്‍ പി ജയരാജനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ജസ്റ്റിസ് പദ്മരാജനാണ് വിധി പറഞ്ഞത്.

ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി (4),എളംതോട്ടത്തിൽ മനോജ്, കുനിയിൽ സനൂബ്, ജയപ്രകാശൻ, കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനൻ എന്നിവരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. വധശ്രമത്തിനടക്കം പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് കോടതി നിരീക്ഷിച്ചു.

8 accused except one acquitted in P Jayarajan attempt to murder case details

Also Read

More Stories from this section

family-dental
witywide