ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 8 മരണം, 25 പേര്‍ക്ക് പരിക്കേറ്റു, ചരക്കുതീവണ്ടി സിഗ്നല്‍ മറികടന്ന് അപകടമുണ്ടാക്കിയതായി വിവരം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ട് ട്രയിനുകള്‍ കൂട്ടിയിടിച്ച് അപകടം. എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ഡാര്‍ജിലിംഗ് ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. എക്സ്പ്രസ് ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അസമിലെ സില്‍ച്ചാറില്‍ നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദയിലേക്ക് പോവുകയായിരുന്ന കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ പിന്നിലേക്ക് ഗുഡ്സ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. ന്യൂ ജല്‍പൈഗുരിക്ക് സമീപമുള്ള രംഗപാണി സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.

അപകടത്തില്‍ കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ നിരവധി കോച്ചുകള്‍ പാളം തെറ്റിയതായാണ് വിവരം. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. ചരക്കു തീവണ്ടി സിഗ്‌നല്‍ മറികടന്ന് പാസഞ്ചര്‍ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേന, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.

More Stories from this section

family-dental
witywide