ഒമാനിൽ മുങ്ങിയ എണ്ണകപ്പലിൽ നിന്ന് എട്ട് ഇന്ത്യക്കാർ അടക്കം ഒൻപത് പേരെ രക്ഷപ്പെടുത്തി

മസ്കറ്റ്​: ഒമാനിലെ അ​ൽ​വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ദു​ഖ് ഹം തീ​ര​ത്തോട്​ ചേർന്നുണ്ടായ ​ എണ്ണക്ക​പ്പ​ൽ അപകടത്തിൽ ഒരാൾ മരണപ്പെടുകയും ഒമ്പതുപേരെ രക്ഷപ്പെടുത്തുകയും ചെയ്​തതായി ഒമാൻ മരിടൈം സെക്യൂരിറ്റി സെന്‍റർ അറിയിച്ചു. മരണപ്പെട്ടയാൾ ഏത്​ രാജ്യക്കാരനാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

രക്ഷപ്പെടുത്തിയവരിൽ എട്ടുപേർ ഇന്ത്യക്കാരാണണെന്ന്​ മസ്കറ്റ് ഇന്ത്യൻ എംബസി അറിയിച്ചു. ശ്രീലങ്കന്‍ സ്വദേശിയാണ് രക്ഷപ്പെട്ട മറ്റൊരാള്‍. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്​. ഒമാൻ അധികൃതരുമായി ചേർന്നാണ്​ രക്ഷാ പ്രവർത്തനം നടത്തുന്നത്​. ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തേജും വ്യോമനിരീക്ഷണത്തിന് പി-81 വിമാനവും രക്ഷാ പ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്​.

ദു​ഖ് ഹം വി​ലാ​യ​ത്തി​ലെ റാ​സ് മ​ദ്രാ​ക്ക​യി​ൽ ​നി​ന്ന് 25 നോ​ട്ടി​ക്ക​ൽ മൈ​ൽ (28.7 മൈൽ) തെ​ക്കു​കി​ഴ​ക്കാ​യാ​ണ് തിങ്കളാഴ്ച എ​ണ്ണക്ക​പ്പ​ൽ മറിയുന്നത്​. യമനിലെ ഏദൻ തുറമുഖത്തേക്ക് പോവുകയായിരുന്ന പ്രസ്റ്റീജ് ഫാൽക്കൺ ആണ്​ അപകടത്തിൽപ്പെടുന്നത്​. 13 ഇ​ന്ത്യ​ക്കാ​രും മൂ​ന്ന് ശ്രീ​ല​ങ്ക​ൻ പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടെ 16 പേ​രാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്.

More Stories from this section

family-dental
witywide