കെൻ്റക്കിയിലെ സ്‌കൂളിൽ നിന്ന് സ്ട്രോബെറി കഴിച്ച 8 വയസ്സുകാരൻ മരിച്ച നിലയിൽ

കെൻ്റക്കിയിൽ സ്‌കൂളിൽ നിന്ന് സ്ട്രോബെറി കഴിച്ച 8 വയസ്സുള്ള ആൺകുട്ടി മരിച്ചു. കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. വ്യാഴാഴ്ച സ്‌കൂളിൽ ഫണ്ട് റെയിസിങ്ങിൻ്റെ ഭാഗമായി കുട്ടി നിരവധി സ്‌ട്രോബറികൾ കഴിച്ചു. കുറച്ച് സമയത്തിനുള്ളിൽ കുട്ടിക്ക് അലർജി പോലെ ഉണ്ടായി. ദേഹത്ത് മുഴുവൻ ചുമന്ന് തിണർത്തു. വീട്ടുകാർ കുട്ടിയെ എമർജൻസി റൂമിലേക്ക് കൊണ്ടുപോയെങ്കിലും മണിക്കൂറുകൾക്ക് ശേഷം വീട്ടിലേക്ക് കൊണ്ടു പോയി. പിറ്റേന്ന് രാവിലെ വീട്ടുകാർ കുട്ടിയെ വിളിച്ചുണർത്താൻ ചെല്ലുമ്പോൾ കുട്ടി മരിച്ചു കിടക്കുകയായിരുന്നു. ഉടൻതന്നെ മാഡിസൺവിൽ പോലീസിനെ വിവരം അറിയിച്ചു.

സ്കൂളിലെ പരിപാടിക്കിടെ സ്ട്രോബെറി കഴിച്ച മറ്റ് ചിലർക്കും അലർജി ഉണ്ടാവുകയും അവരെല്ലാം ചികിൽസ തേടുകയും ചെയ്തിട്ടുണ്ട്. ഈ സ്ട്രോബെറികൾ ആരും ഇനി കഴിക്കരുത് എന്ന് ആരോഗ്യ വകുപ്പ് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്ട്രെബെറികൾ പരിശോധനയക്കായി ശേഖരിച്ചിട്ടുണ്ട്.

8-year-old Kentucky boy dies after eating strawberries from School