യുഎസിൽ വീടുകള്‍ക്ക് നേരെ നിരന്തരം തെറ്റാലി ആക്രമണം, പിടിയിലായ 81 കാരന് ജാമ്യം, പിന്നലെ മരിച്ച നിലയില്‍ കണ്ടെത്തി

കാലിഫോർണിയ: തെറ്റാലി ഉപയോഗിച്ച് അയൽവാസികൾക്ക് വർഷങ്ങളായി ശല്യമുണ്ടാക്കിയിരുന്ന 81 കാരൻ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ മരിച്ച നിലയില്‍. കാലിഫോർണിയ സ്വദേശിയായ പ്രിൻസ് കിംഗിനെയാണ് ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസൂസാ നഗരത്തിലെ വിവിധ വീടുകകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയാണ് ഇയാള്‍ തെറ്റാലി ആക്രമണം നടത്തിയിട്ടുള്ളത്. ബോൾ ബെയറിംഗുകളാണ് ഇയാൾ തെറ്റാലിയിൽ ഉപയോഗിച്ചിരുന്നത്. ദീർഘനാളത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

പലപ്പോഴും തെറ്റാലി ആക്രമണത്തിൽ ആളുകൾക്ക് കഷ്ടിച്ചാണ് ആളുകള്‍ രക്ഷപ്പെട്ടത്. ഇയാളുടെ വീട്ടിൽ നടന്ന പരിശോധനയിൽ തെറ്റാലികളും ഇതിൽ ഉപയോഗിച്ചിരുന്ന ബോൾബെയറിംഗുകളും കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാൾ കുറ്റം നിഷേധിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിടുകയും ചെയ്തു. ബുധനാഴ്ചയാണ് ഇയാളെ സ്വകാര്യ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഇനിയും വ്യക്തമായിട്ടില്ല.