വാഷിംഗ്ടണ്‍: വേള്‍ഡ് ട്രേഡ് സെന്ററിലും പെന്റഗണിലും 2001 സെപ്റ്റംബര്‍ 11ന് അല്‍ ഖായിദ നടത്തിയ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഉള്‍പ്പെടെയുള്ള 3 പ്രതികളുടെ വധശിക്ഷ ഒഴിവാക്കാന്‍ പ്രോസിക്യൂഷനുമായുണ്ടാക്കിയ ധാരണ സാധുവാണെന്നു ഗ്വാണ്ടനാമോ സൈനികക്കോടതി വിധി. മുഖ്യസുത്രധാരന്‍ ഖാലിദ് ഷെയ്ഖ് മുഹമ്മദും മറ്റു 2 പ്രതികളുമായുള്ള ധാരണ തള്ളിക്കൊണ്ടു പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ നല്‍കിയ ഉത്തരവ് ഇതോടെ റദ്ദായി.
സര്‍ക്കാര്‍ അനുമതിയോടെയുള്ള ഒത്തുതീര്‍പ്പില്‍ വധശിക്ഷ ഒഴിവാക്കാനായി മൂന്നു പ്രതികളും കുറ്റമേല്‍ക്കണമെന്നായിരുന്നു വ്യവസ്ഥ. ഈ ധാരണയെപ്പറ്റിയുള്ള വിശദാംശങ്ങള്‍ മാസങ്ങള്‍ക്കുമുമ്പ് പുറത്തുവരികയും വിവാദമാകുകയും ചെയ്തിരുന്നു.