ഒക്‌ലഹോമയിൽ പിടികൂടിയത് 95 പൗണ്ട് ഭാരമുള്ള ഫ്ലാറ്റ്‌ഹെഡ് ക്യാറ്റ്ഫിഷ്

ഒക്‌ലഹോമ: തെക്കൻ ഒക്‌ലഹോമയിൽ 95 പൗണ്ട് ഭാരമുള്ള ഫ്ലാറ്റ്‌ഹെഡ് ക്യാറ്റ്ഫിഷ് പിടികൂടി. തടാകത്തിൽ ഇതുവരെ പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ ഫ്ലാറ്റ് ഹെഡാണിതെന്ന് വകുപ്പ് അറിയിച്ചു. ബ്രാഡ്‌ലി കോർട്ട്‌റൈറ്റ് എന്നയാളാണ് മത്സ്യത്തെ പിടികൂടിയതെന്ന് ഒക്‌ലഹോമ വന്യജീവി സംരക്ഷണ വകുപ്പ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

“ഈ മത്സ്യം റോഡ് ആൻഡ് റീല് (Rod and reel record) റെക്കോർഡിനേക്കാൾ ഏകദേശം 20 പൗണ്ട് വലുതാണ്, എന്നാൽ  ഡിവിഷൻ റെക്കോർഡിന് 11 പൗണ്ട് കുറവാണ് . 1977 ൽ വിസ്റ്റർ റിസർവോയറിൽ ഒരു ട്രോട്ട്ലൈനിൽ നിന്നാണ് പിടിക്കപ്പെട്ടത്,” ഡിപ്പാർട്ട്മെൻ്റ് പറഞ്ഞു.

പി.പി ചെറിയാൻ