99 വയസ്സുള്ള ഇന്ത്യൻ മുത്തശ്ശി ഇനി അമേരിക്കക്കാരി

99 കാരിയായ ഇന്ത്യൻ വനിത ദായ് ബായി ഇനി മുതൽ യുഎസ്എക്കാരി. 99 വയസ്സുള്ള ഈ ഇന്ത്യൻ മുത്തശ്ശി ഏറെ കാത്തിരുന്ന കിട്ടിയതാണ് യുഎസ് സിറ്റിസൺഷിപ്പ്. നല്ല ഉന്മേഷവതിയും ചുറുചുറുക്കുമുള്ള വ്യക്തിയെന്നാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) ദായ്ബായെ വിശേഷിപ്പിച്ചത്. ” ഞങ്ങളുടെ ഓർലാൻ്റോ ഓഫിസിൽ 99 വയസ്സായ ഒരു മുത്തശ്ശി വന്നു. വളരെ ചുറുചുറുക്കുള്ള അവരെ കാണുമ്പോൾ പ്രായം വെറും വമ്പറാണ് എന്നു ഞങ്ങളും പറയും. വളരെ ആവേശഭരിതയായാണ് അവർ യുഎസ് സിറ്റിസൺഷിപ് സ്വീകരിച്ചത്. അവർക്ക് അഭിനന്ദനങ്ങൾ . ” യുഎസ്‌സിഐഎസ് എക്സിൽ കുറിച്ചു. കൂടെ ദായ് ബായി മകൾക്കും യുഎസ്‌സിഐഎസ് ഉദ്യോഗസ്ഥനും ഒപ്പം നിൽക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തു.

ദായ്ബായിക്ക് പൗരത്വം ലഭിച്ചതിൽ പലരും ആഘോഷിക്കുമ്പോൾ, ചില ഇന്ത്യൻ എക്‌സ് ഉപയോക്താക്കൾ യുഎസ് പൌരത്വ പ്രക്രിയ പൂർത്തിയാക്കാൻ ഇത്രയധികം സമയമെടുത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നു. വർഷങ്ങലായി ആ മുത്തശ്ശി മകൾക്കൊപ്പം ഫ്‌ളോറിഡയിലാണ് താമസം.

99-Year-Old Indian Woman Granted US Citizenship

More Stories from this section

family-dental
witywide