ക്ലാസുകള്‍ ഓണ്‍ലൈനാക്കാന്‍ 12 കാരന്‍ ഒറ്റവഴിയേ കണ്ടുള്ളൂ, സ്‌കൂളിന് വ്യാജ ബോംബ് ഭീഷണി!, പുഷ്പം പോലെ പൊക്കി പൊലീസ്

ഗുരുഗ്രാം: ക്ലാസില്‍ പോകാന്‍ മടിച്ച വിദ്യാര്‍ത്ഥി ക്ലാസുകള്‍ ഓണ്‍ലൈനാക്കാന്‍ കാട്ടിയത് ‘അതിബുദ്ധി’. ഇമെയില്‍ വഴി സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു കുട്ടിയുടെ ഭീഷണി. ഭീഷണി ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിനു പിന്നില്‍ 12 വയസുകാരനായ വിദ്യാര്‍ത്ഥിയാണെന്ന് കണ്ടെത്തിയത്.

ഡിസംബര്‍ 18 ന്, സെക്ടര്‍ 65 ലെ ശ്രീറാം മില്ലേനിയം സ്‌കൂളിനാണ് ബോംബ് ഭീഷണിയെത്തിയത്. ഭീഷണിയെത്തിയ ഇമെയിലിന്റെ ഉടമയെ കണ്ടെത്താന്‍ പൊലീസിന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. 12 കാരനായ വിദ്യാര്‍ത്ഥിയെ കയ്യോടെ പൊക്കി. ചോദ്യം ചെയ്യലില്‍, താന്‍ അതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണെന്ന് കുട്ടി വെളിപ്പെടുത്തി. ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാന്‍ സ്‌കൂളിനെ പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇ-മെയില്‍ അയച്ചതെന്നും കുട്ടി പൊലീസിനോട് പറഞ്ഞു.

More Stories from this section

family-dental
witywide