പിറന്നാള്‍ ആഘോഷത്തിനിടെ ഐഡഹോയില്‍ നിന്നും കാണാതായ 5 വയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ഐഡഹോ: പിറന്നാള്‍ ആഘോഷത്തിനിടെ ഐഡഹോ വീട്ടില്‍ നിന്ന് കാണാതായ 5 വയസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടിസം ബാധിച്ച മാത്യു ഗ്ലിന്‍, എന്ന ബാലനാണ് ദാരുണമായി മരണപ്പെട്ടത്.

തിങ്കളാഴ്ച വൈകിട്ട്‌ പ്രാദേശിക സമയം 5.45 ഓടെ കുട്ടിയെ വീട്ടില്‍ നിന്ന് കാണാതാകുകയായിരുന്നു. പിന്നീട് കുട്ടിക്കായി തിരച്ചില്‍ നടത്തുകയും വീട്ടില്‍ നിന്ന് അര മൈല്‍ അകലെയുള്ള ഒരു കനാലില്‍ നിന്നും മൃതദേഹം കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ‘അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്, കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും പൊലീസ് മേധാവി റോണ്‍ വിനെഗര്‍ ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

More Stories from this section

family-dental
witywide