റവ. പി. ചാക്കോയുടെ  “യാഗവും ഉടമ്പടിയും ദൈവിക രക്ഷാപദ്ധതിയിൽ” പുസ്തകം ഡോ. എബ്രഹാം മാർ പൗലോസ് പ്രകാശനം ചെയ്തു

അലൻ ചെന്നിത്തല

ഡിട്രോയിറ്റ്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സീനിയർ വൈദികനായ റവ. പി. ചാക്കോയുടെ  “യാഗവും ഉടമ്പടിയും ദൈവിക രക്ഷാപദ്ധതിയിൽ” എന്ന രണ്ടാമത്തെ പുസ്തകം സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌ക്കോപ്പാ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ പ്രകാശനം ചെയ്തു.

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമ അധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ സഹോദരി മേരി ചെറിയാൻ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ 46-മത് ഇടവകദിനാഘോഷങ്ങളോടു ചേർന്നു നടന്ന പ്രകാശന ചടങ്ങിൽ റവ. സന്തോഷ് വർഗീസ്, റവ. ഫിലിപ്പ് വർഗീസ്, റവ. ജെസ്‌വിൻ ജോൺ എന്നിവർ ആശംസകൾ നേർന്നു.

ഡോ. ആർ. സി. സ്പ്രോളിന്റെ  “ദി പ്രോമിസ് കീപ്പർ: ഗോഡ് ഓഫ് ദി കവനെന്റ്” എന്ന പുസ്തകത്തിന്റെ വായനാനുഭവത്തിൽ നിന്നും ലഭിച്ച സംഗതമായ ചില ആശയങ്ങളും ചിന്തകളും വായനക്കാരുമായി പങ്കുവെക്കുകയാണ് ലേഖകൻ തന്റെ രണ്ടാമത്തെ പുസ്തകത്തിലൂടെ.

കവിയൂർ ചാത്തനാട്ട് കുടുംബാംഗമായ റവ. പി. ചാക്കോ മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്റെ ചുമതലയിൽ ഹോസ്‌കോട്ട്, മലേഷ്യ, സിംഗപ്പൂർ, പാലക്കാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ മിഷനറിയായും സഭയുടെ വിവിധ ഇടവകകളിൽ വികാരിയായും നാലുപതിറ്റാണ്ടിലധികം ശുശ്രൂഷ നിർവ്വഹിച്ചു. 1995-ൽ സജീവ സേവനത്തിൽ നിന്നും വിരമിച്ച ശേഷം മിഷിഗണിലെ ഫാർമിങ്ടൺ ഹിൽസിൽ മകൻ ഡോ. സോമൻ ഫിലിപ്പ് ചാക്കോയോടൊപ്പം വിശ്രമ ജീവിതം നയിക്കുന്നു. തൊണ്ണൂറുകളിലും വായനയേയും എഴുത്തിനേയും എഴുത്തുകോലിനേയും സ്നേഹിക്കുന്ന റവ. പി. ചാക്കോ “പ്രവാചക സന്ദേശങ്ങൾ” എന്ന മറ്റൊരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

A book Written by P Chacko released by Dr. Abraham Mar Paulose

More Stories from this section

family-dental
witywide