ചിക്കാഗോ ബ്രദേഴ്‌സ് ക്ലബ്ബിന്റെ പുതിയ ഭരണസമിതിയ്ക്ക് ഉജ്ജ്വല തുടക്കം

ചിക്കാഗോ:  വെസ്റ്റ് സബെർബ് കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ചിക്കാഗോ ബ്രദേഴ്‌സ് ക്ലബ്ബിൻറെ 2024-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കു ഉജ്ജ്വലമായ തുടക്കം കുറിച്ചു. ക്ലബ് ഹാളിൽ പ്രസിഡണ്ട് സന്തോഷ് നായരുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്‌ഘാടന യോഗം ആദ്യ പ്രസിഡണ്ട് ജോസ് സൈമൺ മുണ്ടപ്ലാക്കിൽ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു. പൊതുപ്രവർത്തന രംഗത്ത്‌ ദീർഘനാളുകളായി ചിട്ടയായ മാതൃകാ പ്രവർത്തനം നടത്തി വരുന്നവരാണ് പുതിയ ഭാരവാഹികളെന്നും അതുകൊണ്ടു തന്നെ ബ്രദേഴ്‌സ് ക്ലബ്ബിന്റെ ഭാവി ശോഭനമാണെന്നും ഉദ്‌ഘാടനം ചെയ്തു കൊണ്ട് ജോസ് സൈമൺ മുണ്ടപ്ലാക്കിൽ പറഞ്ഞു. ചിക്കാഗോയിലെ മലയാളി സമൂഹം ശ്രദ്ധിക്കപ്പെട്ട കൂട്ടായ്മയായി ബ്രദേഴ്‌സ് ക്ലബ്ബ് മാറിക്കഴിഞ്ഞുവെന്നും മുന്നോട്ടു വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിച്ചു കൊണ്ട് ബ്രദേഴ്‌സ് ക്ലബ്ബിൽ കൂടുതൽ മലയാളി സാന്നിധ്യം ഉറപ്പു വരുത്തുമെന്നും പ്രസിഡണ്ട് സന്തോഷ് നായർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. അടുത്ത രണ്ടു വർഷത്തേക്കുള്ള കർമ്മപരിപാടികൾ ജന: സെക്രട്ടറി ജോജി കരിപ്പാപ്പറമ്പിൽ അവതരിപ്പിച്ചു.

ഉദ്ഘാടന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് സണ്ണി സൈമൺ മുണ്ടപ്ലാക്കിൽ സ്വാഗതവും ജനറൽ സെക്രട്ടറി ജോജി കരിപ്പാപ്പറമ്പിൽ നന്ദിയും പറഞ്ഞു. അലക്സ് പടിഞ്ഞാറയിൽ, ജിതേഷ് ചുങ്കത്, സഞ്ജു പുളിക്കത്തൊട്ടിയിൽ, ജെയിൻ മാക്കിൽ, സതീശൻ നായർ, ഷിജു ചെറിയത്തിൽ, തമ്പി വിരുത്തികുളങ്ങര, കുഞ്ഞുമോൻ കുളങ്ങര, ജോസഫ് പതിയിൽ, ഡോ: ജോസഫ് എബ്രഹാം തുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് പ്രസംഗിച്ചു. പരിപാടികൾക്ക് കമ്മറ്റി അംഗങ്ങൾ ആയ ടോമി അമ്പേനാട്ട്, രാജു ഇടിയാലിൽ, സിബി മനയത്തു, രാജൻ കുരിയൻ, ഷിബു മുളയാനിക്കുന്നേൽ, എ .സി. തോമസ് തുടങ്ങിയവർ നേതൃത്യം നൽകി. തുടർന്ന് കീർത്തന സ്മിതയുടെ നേതൃത്യത്തിൽ, ബെന്നി പാറക്കലും, ജോസ് മാത്യുവും ചേർന്ന് നടത്തിയ മ്യൂസിക്കൽ നൈറ്റും നടന്നു.