മാക്ബുക്കിന് പതുതായി വാങ്ങിയ കവറിനെ കുറിച്ച് പരാതി നൽകിയ ഒരു ഇന്ത്യക്കാരനോട് നിന്ദ്യമായി പ്രതികരിച്ചതിന് കനേഡിയൻ ആക്‌സസറി ബ്രാൻഡായ Dbrand സോഷ്യൽ മീഡിയയിൽ തിരിച്ചടി നേരിടുകയാണ്.
X ഉപയോക്താവായ ഭുവൻ ചിത്രാൻഷ് തൻ്റെ Dbrand MacBook കവർ വാങ്ങി രണ്ട് മാസത്തിനുള്ളിൽ അതിൻ്റെ നിറം മങ്ങുന്നതിനെ കുറിച്ച് തൻ്റെ പരാതി പോസ്‌റ്റ് ചെയ്‌തതിന് ശേഷമാണ് ഇതെല്ലാം ആരംഭിച്ചത്. ചിത്രാൻഷ് മാക്ബുക്ക് കവറിൻ്റെ ഒരു ഫോട്ടോ പങ്കിട്ട്, Dbrand-ൻ്റെ ഔദ്യോഗിക അക്കൗണ്ട് ടാഗ് ചെയ്തുകൊണ്ട് എഴുതി, “@dbrand ഈ സ്കിൻ വാങ്ങി 2 മാസം പോലും ആയില്ല അത് മങ്ങിത്തുടങ്ങി. ഞാൻ എന്തുചെയ്യണം?” ഇതിനുള്ള പ്രതികരണമായി കനേഡിയൻ കമ്പനി ചിത്രാൻഷിനെ പരിഹസിച്ചുകൊണ്ട് ഒരു മറുപടി നൽകി.
Your last name is basically shit rash, be serious https://t.co/SmQd5So5bS
— dbrand (@dbrand) April 9, 2024
“നിങ്ങളുടെപേര് അടിസ്ഥാനപരമായി ഷിറ്റ് (SHIT) റാഷ് rash എന്നാണ്. ചുമ്മാ കാര്യങ്ങൾ പറയാതെ സീരിയസായി സംസാരിക്കൂ… ” എന്നായിരുന്നു അത്. ഇത് എക്സിൽ വൈറലായി. ഡിബ്രാൻഡിനെതിരെ വ്യാപകമായ എതിർപ്പ് നിറഞ്ഞു. തുടർന്ന് കമ്പനി ചിത്രൻഷിനോട് മാപ്പ് പറഞ്ഞു.
കൂടാതെ 10000 ഡോളറും ഓഫർ ചെയ്തു. 140 കോടി മനുഷ്യരുള്ള ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ എന്ന കാര്യം ഡിബ്രാൻഡ് പിന്നീടാണ് മനസ്സിലാക്കിയത് എന്നു വേണം കരുതാൻ. എന്തായാലും എക്സിൽ തന്നെ കമ്പനി നൽകിയ വിശദീകരണത്തിൽ ഡി ബ്രാൻഡ് പറയുന്നത് തങ്ങൾ തമാശ കാണിച്ചതാണെന്നും മുമ്പും കസ്റ്റമേഴ്സിനോട് ഇത്തരം തമാശകൾ പറയാറുണ്ടെന്നുമാണ്. ഇനിയും തമാശകൾ തുടരുമെന്നും നിങ്ങളിൽ ആർക്കെങ്കിലുമാവാം ആ 10000 ഡോളർ കിട്ടുക എന്ന വീണിടത്ത് കിടന്ന് ഉരുളുന്ന നയവും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
A Canadian Accessory Company D brand is facing Social Media Backlash over a comment on an Indian name