ബാങ്കില്‍ നിന്ന് ഒരു സെന്റ് പിന്‍വലിക്കാന്‍ ശ്രമം : യു.എസ് പൗരന്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക് : ബാങ്കില്‍ നിന്നും വളരെ തുഛമായ തുകയായ 1 സെന്റ് പിന്‍വലിക്കാന്‍ ശ്രമിച്ച യു.എസ് പൗരന്‍ അറസ്റ്റില്‍. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, സമ്മര്‍ കൗണ്ടിയിലെ ഒരു ബാങ്കില്‍ നിന്ന് 1 സെന്റ് പിന്‍വലിക്കാന്‍ ശ്രമിച്ച ഫ്‌ലോറിഡ സ്വദേശിയായ മൈക്കിള്‍ ഫ്‌ളെമിംഗ് ആണ് അറസ്റ്റിലായത്. നൂറ് സെന്റ് ചേരുന്നതാണ് ഒരു യു.എസ് ഡോളര്‍.

ലേഡി ലേക്കിലെ യുഎസ്-441-ലെ ചേസ് ബാങ്കില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടയായിരുന്നു സംഭവം മെന്ന് സമ്മര്‍ കൗണ്ടി ഷെരീഫ് ഓഫീസ് പറയുന്നു. ബാങ്കിലെത്തിയ മൈക്കിള്‍ ഒരു സെന്റ് പിന്‍വലിക്കാനുള്ള സ്ലിപ്പ് പൂരിപ്പിച്ച് ഉദ്യോഗസ്ഥയ്ക്ക് കൈമാറി.

എന്നാല്‍ ഇത്രയും ചെറിയ തുക പിന്‍വലിക്കാനാകില്ലെന്ന് ബാങ്കില്‍ നിന്നും അറിയിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥയോട് തട്ടിക്കയറിയ മൈക്കിളിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴും മൈക്കിള്‍ ബാങ്കിനുള്ളില്‍ തന്നെ ഉണ്ടായിരുന്നു. ഇവിടെ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. 41 കാരനായ ഇയാളെ സമ്മര്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് കൊണ്ടുപോയി.