കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ആത്മഹ്യ ചെയ്ത എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്‍ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉന്നയിച്ച വിഷയം സംബന്ധിച്ച് പരാതിക്കാരന്റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കലക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ മന്ത്രിക്ക് സമര്‍പ്പിക്കും.
അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച്കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ബി.ജെ.പി. ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.