‘കാമ്പസ് ഇടങ്ങളിലെ വിവേചനത്തെ ചെറുക്കുക’; യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഓഫ് സ്‌കോട്ട്ലന്‍ഡിന്റെ ലണ്ടന്‍ കാമ്പസിന് പുറത്ത് പ്രതിഷേധവുമായി എസ്എഫ്‌ഐ യുകെ

ലണ്ടന്‍: ‘കാമ്പസ് ഇടങ്ങളിലെ വിവേചനത്തെ ചെറുക്കുക’ എന്ന ആഹ്വാനവുമായി യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഓഫ് സ്‌കോട്ട്ലന്‍ഡിന്റെ ലണ്ടന്‍ കാമ്പസിന് പുറത്ത് ഒരു ദിവസം നീണ്ടുനിന്ന പ്രതിഷേധം നടത്തി എസ്എഫ്‌ഐ യുകെ. ദക്ഷിണേഷ്യയില്‍ നിന്നുള്ള നൂറുകണക്കിന് എംബിഎ വിദ്യാര്‍ഥികള്‍ ഒരു മൊഡ്യൂളില്‍ കൂട്ടമായി പരാജയപ്പെട്ട സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഗ്രേഡിംഗ്, അസസ്മെന്റ് മെക്കാനിസത്തിനുള്ളിലെ വിവേചനം വ്യക്തമാക്കിയാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 1 ന് പ്രതിഷേധം നടന്നത്.

വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ക്കായി വിഷയം വേഗത്തില്‍ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ സര്‍വകലാശാലയുമായി വീണ്ടും ചര്‍ച്ചകള്‍ നടത്തുമ്പോള്‍, വിഷയം കൂടുതല്‍ വഷളാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

പ്രതിഷേധ സമരത്തില്‍ ശ്രേയ കിരണ്‍ഭായ് തക്കര്‍ (എസ്എഫ്‌ഐ യുഡബ്ല്യുഎസ് യൂണിറ്റ് സെക്രട്ടറി), ഗരിമ സിംഗ് (എസ്എഫ്‌ഐ യുഡബ്ല്യുഎസ് യൂണിറ്റ് ജോയിന്റ് സെക്രട്ടറി), സിദ്ധു മോഹന്‍ (എസ്എഫ്‌ഐ ലണ്ടന്‍ സെക്രട്ടറി), അങ്കിത സര്‍ക്കാര്‍ (എസ്എഫ്‌ഐ ലണ്ടന്‍ വൈസ് പ്രസിഡന്റ്), ജിഷ്ണു (എസ്എഫ്‌ഐ യുകെ കമ്മിറ്റി അംഗം), നിഖില്‍ മാത്യു (എസ്എഫ്‌ഐ യുകെ സെക്രട്ടറി), എന്നിവരും മറ്റ് വിദ്യാര്‍ത്ഥികളും സംഘടനാ പ്രവര്‍ത്തകരും സംസാരിച്ചു.