ഭാര്യയുടെ ചികിത്സക്കായി നിക്ഷേപ തുക തിരികെ ചോദിച്ച് ബാങ്കില്‍ എത്തി, പക്ഷേ പണം ലഭിച്ചില്ല; കട്ടപ്പനയില്‍ സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

കട്ടപ്പന: കട്ടപ്പനയില്‍ സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കട്ടപ്പന സ്വദേശി സാബുവിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ കട്ടപ്പന പള്ളിക്കവലയില്‍ ലേഡീസ് സെന്റര്‍ നടത്തിവരികയായിരുന്നു. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ തൂങ്ങി മരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്.

ഇന്നലെ നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ബാങ്കില്‍ എത്തിയിരുന്നു. എന്നാല്‍ തുക തിരികെ ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ബാങ്കിന് പിന്നില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ബാങ്കിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്.

More Stories from this section

family-dental
witywide