പ്രതിഷേധത്തിനിടെ യുവ കര്‍ഷകന്‍ മരിച്ചു : ഡല്‍ഹി മാര്‍ച്ച് രണ്ടു ദിവസം നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ഹരിയാനയിലെ ഖനൗരി അതിര്‍ത്തിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ പോലീസുമായി ഏറ്റുമുട്ടിയപ്പോള്‍ യുവ കര്‍ഷകന്‍ മരിച്ചതായി റിപ്പോര്‍ട്ട്. പോലീസുമായുള്ള സംഘര്‍ഷത്തിനിടെയാണ് കര്‍ഷകന്‍ മരിച്ചതെന്ന് സംഘടനയായ എഐകെഎസ് (അഖിലേന്ത്യാ കിസാന്‍ സഭ) ആരോപിച്ചു.

പോലീസ് പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ശുഭ് കരണ്‍ സിംഗാ (21) ണ് പട്യാലയിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ മരണം പോലീസ് നടപടിയുടെ നേരിട്ടുള്ള ഫലമാണെന്ന് എഐകെഎസ് പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാൽ ഇത് അഭ്യൂഹമാണെന്ന് പറഞ്ഞ് പോലീസ് ഈ വാദം നിഷേധിച്ചു.

കുത്തിയിരിപ്പ് സമരം തുടരുമെങ്കിലും കര്‍ഷകര്‍ ഡല്‍ഹിയിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവച്ചു.

മരിച്ച കര്‍ഷകനെ പട്യാല ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അദ്ദേഹത്തിന് വെടിയേറ്റ മുറിവുണ്ടെന്നും മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ പറയാനാകൂ എന്നും പട്യാല ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞതായി കര്‍ഷകര്‍ വ്യക്തമാക്കി.

ഖനൗരിയില്‍ നിന്ന് മൂന്ന് പേര്‍ അപകടാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിയെന്നും അവരില്‍ ഒരാള്‍ എത്തുമ്പോള്‍ തന്നെ മരിച്ചിരുന്നു, മറ്റ് രണ്ട് പേര്‍ക്ക് തലയിലും തുടയിലും വെടിയേറ്റിരുന്നതായി തോന്നുന്നു, പക്ഷേ ഇത് ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും പട്യാല രാജേന്ദ്ര ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.രേഖി പറഞ്ഞു.

More Stories from this section

family-dental
witywide