ജയ്പൂര്‍: കളിച്ചുകൊണ്ടിരിക്കേ, രാജസ്ഥാനിലെ ദൗസയിലെ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരനെ രക്ഷപ്പെടുത്തി. അബോധാവസ്ഥയിലുള്ള കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. 155 അടി ആഴത്തിലും നാലടിവീതിയിലും തുരങ്കം നിര്‍മിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. 55 മണിക്കൂറാണ് രക്ഷാപ്രവര്‍ത്തനം നീണ്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണ്‌പോയത്.
പാടത്തു കളിക്കുന്നതിനിടെ സുരക്ഷാമൂടിയില്ലാത്ത കിണറ്റില്‍ കുട്ടി വീഴുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയാണു രക്ഷാദൗത്യം ഏറ്റെടുത്തത്. സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഴല്‍ക്കിണറുമായി ബന്ധിച്ചശേഷമാണു കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമം ആരംഭിച്ചത്.
A five-year-old boy who fell into a 150-foot deep borewell was rescued.