ഗുരുഗ്രാമിലെ മഴ; BMW, മേഴ്സിഡീസ് എല്ലാം വെള്ളത്തിൽ, ആരോടു പറയാനെന്നു നാട്ടുകാർ- വിഡിയോ

ഡൽഹിയിൽ നിന്ന് ഏറെ ദൂരെയല്ല, ഗുരുഗ്രാം എന്ന പഴയ ഗുഡ്ഗാവ്. കനത്ത മഴയിൽ ഗുഡ്ഗാവിലെ പല പ്രദേശങ്ങളും വെള്ളത്തിനടിലായി. പല പോഷ് റസിഡൻഷ്യൽ ഏരിയകളും ദിവസങ്ങളായി വെള്ളക്കെട്ടിലാണ്. അതോടെ നിവവധി ഹൈ എൻഡ് വാഹനങ്ങൾ വെള്ളവും ചെളിയും കയറി നശിച്ചു. സോഷ്യൽ മീഡിയയിൽ ഇതു സംബന്ധിച്ച ഒരു പോസ്റ്റിന് വലിയ സ്വീകര്യതയാണ് കിട്ടിയത്. ഗജോധാർ സിംഗ് എന്ന പോരിൽ ഇൻ്റഗ്രമിൽ വന്ന പോസ്റ്റിൽ അദ്ദേഹത്തിന്റെ വണ്ടികൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന വിഡിയോയും ഒരു കുറിപ്പും ഇട്ടിട്ടുണ്ട്. 83 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു എം340ഐ വെള്ളത്തിൽ ഭാഗികമായി മുങ്ങിയ നിലയിൽ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തു കിടക്കുന്നതു വിഡിയോയിൽ കാണാം.

തൻ്റെ കാറുകൾ ഉയർത്താൻ ക്രെയിൻ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ആഴത്തിലുള്ള വെള്ളത്തിൽ ഒരു ക്രെയിനും വരില്ലെന്നു അറിയച്ചതായി ഗജോധർ സിംഗ് (യഥാർത്ഥ പേരല്ല) പറഞ്ഞു. ഗുഡ്ഗാവിലെ പോഷ് ഏരിയയായ സെക്ടർ 57 ലെ തൻ്റെ വീടിന് പുറത്ത് വെള്ളക്കെട്ടുള്ള റോഡിൻ്റെ ദൃശ്യങ്ങളും അദ്ദേഹത്തിൻ്റെ വിഡിയോയിലുണ്ട്.

“ഇത് മുംബൈയോ ബാംഗ്ലൂരോ അല്ല, ഇന്ത്യയിലെ മെട്രോ നഗരമായ ഗുരുഗ്രാം/ഗുഡ്ഗാവിലേക്ക് സ്വാഗതം,” സിംഗ് ഇൻസ്റ്റാഗ്രാമിൽ എഴുതി,“ഞാൻ എല്ലാ നികുതികളും അടയ്ക്കുന്നു, ബില്ലുകളെല്ലാം കൃത്യമായി അടയ്ക്കുന്നു. എന്നിട്ടോ എൻ്റെ വീട് , കാറുകൾ എല്ലാം പോയി. എന്നാൽ എൻ്റെ അവസ്ഥ കാണാനോ അതു പരിഹരിക്കാനോ ഒരു അധികാരിയോ ഉദ്യോഗസ്ഥനോ ഈ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.”

പ്രാദേശിക അധികാരികളെ ടാഗ് ചെയ്യാനും തൻ്റെ ദുരവസ്ഥ അവരുടെ ശ്രദ്ധയിൽപ്പെടുത്താനും ഫോളോവേഴ്സിനോട് അഭ്യർത്ഥിച്ചു. നിരവധി പേരാണ് ഈ അവസ്ഥയോട് പ്രതികരിച്ചിരിക്കുന്നത്. നികുതിയും വോട്ടും ലഭിക്കുക എന്നതിൽ കവിഞ്ഞ് അധികാരികൾക്ക് ജനങ്ങളോട് ഒരു ഉത്തരവാദിത്വവുമില്ലെന്നാണ് പലരുടേയും കമൻ്റ്.

A Gurgaon resident claims high-end cars were damaged after heavy rainfall in the city.