ചൈനയില്‍ റെസ്‌റ്റോറന്റില്‍ ഉഗ്രസ്‌ഫോടനം ; ഒരു മരണം, 22 പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: വടക്കന്‍ ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ ഒരു റസ്റ്റോറന്റില്‍ ബുധനാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സംസ്ഥാന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യാന്‍ജിയാവോ ടൗണ്‍ഷിപ്പിലെ ഫ്രൈഡ് ചിക്കന്‍ കടയിലാണ് സ്ഫോടനമുണ്ടായത്.

പ്രാദേശിക സമയം രാവിലെ 7.55 നാണ് സ്‌ഫോടനമുണ്ടായത്. ഗ്യാസ് ലീക്കായതാണ് സ്‌ഫോടനകാരണമെന്നാണ് പ്രാഥമിക നിഗമനം.

സ്ഫോടനത്തില്‍ റെസ്റ്റോറന്റിനും സമീപത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. രാജ്യതലസ്ഥാനമായ ബെയ്ജിംഗിന്റെ സമീപപ്രദേശത്താണ് സ്‌ഫോടനമുണ്ടായ യാന്‍ജിയാവോ നഗരം സ്ഥിതി ചെയ്യുന്നത്.

A huge explosion in a restaurant in China; One dead, 22 injured

More Stories from this section

family-dental
witywide