ബെംഗളൂരുവിലെ ഹോസ്റ്റലില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

ചെറുതോണി: മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ബെംഗളൂരുവിലുള്ള ഹോസ്റ്റലില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കീരിത്തോട് കിഴക്കേപ്പാത്തിക്കല്‍ അനഘ ഹരിയെ (20) ആണ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവിടെയുള്ള സ്വകാര്യ നഴ്‌സിങ് കോളജില്‍ ബിഎസ്സി നഴ്‌സിങ്ങിന് പഠിക്കുകയായിരുന്നു പെണ്‍കുട്ടി.

ഹോസ്റ്റലില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു ശേഷം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണു ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം ബെംഗളൂരു വിക്ടോറിയ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. അമ്മ രാധ. അനന്തു, അതുല്‍ എന്നിവര്‍ സഹോദരങ്ങള്‍

More Stories from this section

family-dental
witywide