മലയാളി വിദ്യാര്‍ത്ഥിനി ബംഗളൂരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു

ബെംഗളൂരു: മലയാളിയായ വിദ്യാര്‍ത്ഥിനിയെ ബംഗളുരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചതായി കണ്ടെത്തി. ഇടുക്കി ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനയുടേയും ബിജുവിന്റെയും മകള്‍ അനില(19) ആണ് മരിച്ചത്.

ബെംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു അനില. ശനിയാഴ്ച രാവിലെ ഹോസ്റ്റല്‍ കെട്ടിടത്തിനു താഴെ വീണു കിടക്കുന്ന നിലയിലായിരുന്നു അനിലയെ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അമൃതയാണ് സഹോദരി. സംസ്‌കാരം ഇന്ന് രാവിലെ.

A Malayali student died after falling from a hostel building in Bengaluru

More Stories from this section

family-dental
witywide