ന്യൂഡല്‍ഹി: ഈമാസം ഒന്നു മുതല്‍ ബര്‍ലിനില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിയെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ബര്‍ലിന്‍ ആര്ഡേന് യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ഥിയായിരുന്ന ആദം ജോസഫ് കാവുംമുകത്ത് (30) ആണ് കൊല്ലപ്പെട്ടത്. കൊലയാളി ആഫ്രിക്കന്‍ വംശജനാണന്നു സൂചനയുണ്ട്.
മാവേലിക്കര സ്വദേശിയായ ആദം ബഹ്റൈനിലാണ് ജനിച്ചത്. ആദത്തിനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് മരിച്ചവിവരം പുറത്തുവരുന്നത്. ബര്‍ലിന്‍, റെയ്നിക്കെന്‍ഡോര്‍ഫിലാണ് ആദം താമസിച്ചിരുന്നത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.