ട്രംപിന്റെ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന മില്‍വോക്കിയില്‍ എകെ 47 തോക്കുമായി ഒരാള്‍ പിടിയില്‍

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ വധശ്രമത്തിന് പിന്നാലെ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാള്‍ അറസ്റ്റില്‍. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന പ്രദേശത്തുനിന്നും സ്‌കീ മാസ്‌ക് ധരിച്ച ആയുധധാരിയായ ഒരാളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇയാള്‍ ബാക്ക്പാക്കില്‍ ഒളിപ്പിച്ച എകെ 47 പിസ്റ്റള്‍ കൈവശം വച്ചിരുന്നതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ ബാഗിനുള്ളില്‍ നിന്ന് ബുള്ളറ്റുകളും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

പ്രമുഖ റിപ്പബ്ലിക്കന്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടക്കം പങ്കെടുക്കുന്ന മില്‍വോക്കിയിലെ കണ്‍വെന്‍ഷന്റെ ഭാഗമായി അതീവസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേകിച്ച് ട്രംപിനെതിരെ വധശ്രമം കൂടി ഉണ്ടായ സാഹചര്യത്തില്‍.

മില്‍വോക്കി പരിസരത്ത് സ്‌കീ മാസ്‌കും വലിയ ബാക്ക്പാക്കും ധരിച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് തോക്കുള്‍പ്പെടെ കണ്ടെത്തിയത്. പെന്‍സില്‍വാനിയയില്‍ നടന്ന പ്രചാരണ റാലിയില്‍ 78 കാരനായ മുന്‍ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചതിന് 20 കാരനായ ഒരാള്‍ വെടിയേറ്റ് മരിച്ചതിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്.

അതേസമയം, ഡോണള്‍ഡ് ട്രംപ് തിങ്കളാഴ്ച റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഔപചാരിക നാമനിര്‍ദ്ദേശം നേടുകയും 39 കാരനായ ഒഹിയോ സെനറ്റര്‍ ജെഡി വാന്‍സിനെ തന്റെ വൈസ് പ്രസിഡന്റ്‌ മത്സരാര്‍ത്ഥിയായി തിരഞ്ഞെടുക്കുകയും ചെയ്തു.

More Stories from this section

family-dental
witywide