15കാരന്റെയും കൂട്ടുകാരുടേയും ഹണിട്രാപ്പില്‍പ്പെട്ട് മധ്യവയസ്‌കന്‍; ഒടുവില്‍ പിടിയില്‍

മലപ്പുറം: വാട്‌സാപ്പിലൂടെ ചാറ്റുചെയ്ത് ബന്ധം സ്ഥാപിച്ച പതിനഞ്ചുകാരന്റെയും കൂട്ടുകാരുടേയും ഹണി ട്രാപ്പില്‍ കുടുങ്ങിയത് മധ്യവയസ്‌കന്‍. ഇക്കഴിഞ്ഞ 14-ന് രാത്രി 12 മണിയോടെ നേരില്‍ കാണാനായി അരീക്കോട്ടെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് മധ്യവയസ്‌കനെ ആണ്‍കുട്ടികളുടെ സംഘം ക്ഷണിച്ചു. തുടര്‍ന്ന് പതിയിരുന്ന മറ്റുള്ളവര്‍ ഇയാളെ മര്‍ദിക്കുകയും പോക്‌സോ കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു.

ഭയന്നുപോയ മധ്യവയസ്‌കന്റെ ഫോണ്‍ കൈക്കലാക്കിയ സംഘം പ്രശ്നം ഒഴിവാക്കാനായി ആദ്യം 20,000 രൂപയും പിന്നീട് പതിനായിരം രൂപയും ഗൂഗിള്‍പേ ചെയ്തു. ഒരുലക്ഷം രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു സംഘം. കിട്ടിയ കാശുകൊണ്ട് കൊടൈക്കനാലില്‍ കറങ്ങിയ സംഘം തിരിച്ചെത്തി വീണ്ടും ബാക്കി തുക ആവശ്യപ്പെട്ടു. നിവൃത്തിയില്ലാതെ ഭാര്യയുടെ ആഭരണം പണയപ്പെടുത്താനായി മധ്യവയസ്‌കന്‍ അരീക്കോട്ടെത്തിയ സമയത്താണ് വിവരം പൊലീസ് അറിഞ്ഞത്. തുടര്‍ന്ന് പൊലീസിന്റെ നിര്‍ദേശപ്രകാരം പണം നല്‍കാമെന്നുപറഞ്ഞ് ഇയാള്‍ പ്രതികളെ അരീക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിടിയിലായ പ്രതികളില്‍ പ്രായപൂര്‍ത്തിയായ മൂന്നുപേരെ മഞ്ചേരി കോടതിയിലും മറ്റു രണ്ടുപേരെ പ്രത്യേക കോടതിയിലും ഹാജരാക്കി.

More Stories from this section

family-dental
witywide