
കാലിഫോര്‍ണിയ: കാലിഫോര്‍ണിയ അന്തര്‍സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്ക് അതിശക്തമായ കാറ്റില്‍പ്പെട്ട് അപകടത്തിനിരയായി. ട്രക്ക്, യാത്രയ്ക്കിടയില്‍ ആടി ഉലയുന്നതും ഇടത് വശത്തേക്ക് ചെരിഞ്ഞ് വീണ് അല്‍പ്പദൂരം നിരങ്ങി നീങ്ങുന്നതും വൈറലായ വീഡിയോയില്‍ കാണാം.
അപകടത്തിന് ശേഷം അതുവഴി കടന്നുപോയവര്‍ ഓടിയെത്തി ഡ്രൈവറെ രക്ഷിക്കുന്നതും സഹായിക്കുന്നതും വീഡിയോയില്‍ കാണാം. 96 കിലോമീറ്ററിലധികം വേഗതയിലായരുന്നു അപ്പോള്‍ കാറ്റ് വീശിയതെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തത്.
ട്രക്ക് അപകടത്തില്‍പ്പെട്ടത് കണ്ടവരാകട്ടെ എന്താണ് സംഭവിച്ചതെന്നറിയാതെ ഒന്നു പരുങ്ങുകയും വാഹനം നിര്‍ത്തി പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. പിന്നീടാണ് കാറ്റില്‍പ്പെട്ടാണ് അപകടം ഉണ്ടായതെന്ന് ബോധ്യപ്പെട്ടത്.