വൈറ്റ് ഹൗസിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചയാൾ പിടിയിൽ

വൈറ്റ് ഹൗസിന് ചുറ്റുമുള്ള താൽക്കാലിക മതിലിൽ കയറാൻ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തതായി യുഎസ് രഹസ്യാന്വേഷണ വക്താവ് അറിയിച്ചു. നിയമവിരുദ്ധമായി വൈറ്റ് ഹൗസിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചെന്ന കേസിൽ ആളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അടുത്ത മാസം നടക്കുന്ന പ്രസിഡൻറ് സ്ഥാനാരോഹണത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനാൽ വൈറ്റ് ഹൗസിന് ചുറ്റും താത്കാലിക മതിൽ കെട്ടിയിട്ടുണ്ട്. എന്നാൽ ഇയാൾ മതിലിന് ഒരു കേടുപാടും വരുത്തിയിട്ടില്ല . ഇയാളുടെ ഉദ്ദേശ്യം എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല.

പ്രസിഡൻ്റ് ഈ വാരാന്ത്യത്തിൽ വൈറ്റ് ഹൗസിലുണ്ട്. ഇയാളെ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലെ മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്മെൻ്റിലേക്ക് കൊണ്ടുപോയതായി രഹസ്യാന്വേഷണ വിഭാഗം കൂട്ടിച്ചേർത്തു.

A person was arrested after attempting to climb fence near the White House

More Stories from this section

family-dental
witywide