ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന് (നൈമാ) അഭിമാന നിമിഷം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളായ ഫൊക്കാനാ, ഫോമാ എന്നിവയുടെ ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റുന്മാരായി (RVP) 2024 – 2026 വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് നൈമ എന്ന നാമഥേയത്തില്‍ അറിയപ്പെടുന്ന ന്യൂയോര്‍ക്ക് മലയാളീ അസോസിയേഷനില്‍ നിന്നാണ് എന്നത് അഭിമാന നിമിഷം.

ഫൊക്കാനയുടെ ന്യൂയോര്‍ക്ക് മെട്രോ റിജിയണ്‍ വൈസ് പ്രസിഡന്റായി (RVP) തെരഞ്ഞെടുക്കപ്പെട്ട ലാജി തോമസ് ന്യൂയോര്‍ക്ക് മലയാളീ അസോസിയേഷന്റെ (നൈമ) മുന്‍ പ്രസിഡന്റും, നിലവില്‍ ബോര്‍ഡ് ചെയര്‍മാനും കൂടിയാണ്.

ഫോമയുടെ ന്യൂയോര്‍ക്ക് മെട്രോ റിജിയണ്‍ വൈസ് പ്രസിഡന്റായി (RVP) തെരഞ്ഞെടുക്കപ്പെട്ട മാത്യു ജോഷ്വാ ന്യൂയോര്‍ക്ക് മലയാളീ അസോസിയേഷന്റെ (നൈമ) മുന്‍ സെക്രട്ടറിയും, മുന്‍ ബോര്‍ഡ് ചെയര്‍മാനുമാണ്.

ഒരു അസോസിയേഷനില്‍ നിന്ന് അമേരിക്കയിലെ രണ്ട് പ്രധാന സംഘടനകളായ ഫൊക്കാനാ, ഫോമാ എന്നിവയുടെ ആര്‍വിപി സ്ഥാനത്തേക്ക് രണ്ടുപേര്‍ ഒരേസമയം തെരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായാണ്.

ലാജി തോമസ്, മാത്യു ജോഷ്വാ എന്നിവരുടെ വിജയത്തില്‍ ന്യൂയോര്‍ക്ക് മലയാളീ അസോസിയേഷന്റെ (നൈമ ) പ്രസിഡന്റ് ബിബിന്‍ മാത്യു, സെക്രട്ടറി ജേക്കബ് കുര്യന്‍, ട്രഷറാര്‍ സിബു ജേക്കബ് എന്നിവര്‍ അഭിനന്ദിക്കുകയും, നൈമക്ക് ഇത് അഭിമാനകരമായ നേട്ടമാണെന്നും അഭിപ്രായപ്പെട്ടു.

(വാര്‍ത്ത: ഷാജി രാമപുരം)

More Stories from this section

family-dental
witywide