കേരളത്തിന്റെ അഭിമാന തുറമുഖത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പല്‍, പുറംകടലില്‍ നങ്കൂരമിട്ട് മറീന്‍ അസര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുറഖത്തേക്ക് സാന്‍ ഫര്‍ണാണ്ടോയ്ക്ക് പിന്നാലെ ഇന്ന് രണ്ടാമത്തെ ചരക്കു കപ്പലെത്തും. മറീന്‍ അസര്‍ എന്ന ഫീഡര്‍ കപ്പലാണ് തുറമുഖമണയാന്‍ പുറം കടലില്‍ നങ്കൂരമിട്ടിരിക്കുന്നത്.

ട്രയല്‍ റണ്ണിന്റെ ഭാഗമായി വിഴിഞ്ഞത്ത് എത്തിയതാണ് സാന്‍ ഫര്‍ണാണ്ടോ. ചരക്കുകളിറക്കിയശേഷം നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ഒരു മണിയോടെ കപ്പല്‍ തുറമുഖം വിടും. ഇതിനു ശേഷമാകും മറീന്‍ അസര്‍ എത്തുക.

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്.

സാന്‍ ഫെര്‍ണാണ്ടോ വ്യാഴാഴ്ചയാണ് വിഴിഞ്ഞത്ത് എത്തിയത്. കപ്പലില്‍ നിന്ന് ആകെ 1930 കണ്ടെയ്നറുകളാണ് തുറമുഖത്ത് ഇറക്കിയത്. ഇതില്‍ 607 കണ്ടെയ്നറുകള്‍ തിരികെ കപ്പലിലേക്ക് കയറ്റി റീപൊസിഷന്‍ ചെയ്യുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിന് ശേഷമാകും കപ്പലിന്റെ മടക്കം. ട്രയല്‍ റണ്ണായതിനാല്‍ വളരെ സാവകാശമായിരുന്നു കണ്ടെയ്നറുകള്‍ ഇറക്കിയതും കയറ്റിയതും.

Also Read

More Stories from this section

family-dental
witywide