
വാഷിംഗ്ടണ്‍: ഈ വാരാന്ത്യത്തില്‍ സൂര്യനില്‍ നിന്ന് തീവ്രമായ സൗര കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് യുഎസ് ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ അറിയിപ്പ്. സൗര കൊടുങ്കാറ്റ് ഭൂമിയെ ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
19 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരത്തിലൊരു സൗര കൊടുങ്കാറ്റ് ഭൂമിയെ ലക്ഷ്യമിടുന്നത്. 2005 ജനുവരിക്ക് ശേഷമുള്ള ഇത്തരത്തിലുള്ള ആദ്യ കൊടുങ്കാറ്റായിരിക്കുമെന്നാണ് വിവരം. ഇത് നാവിഗേഷന്‍ സംവിധാനങ്ങള്‍, ലോകമെമ്പാടുമുള്ള ഉയര്‍ന്ന ഫ്രീക്വന്‍സി റേഡിയോ എന്നിവക്കും ഭീഷണി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വളരെ അത്യപൂര്‍വമായ സംഭവവികാസമാണിതെന്നും സൂര്യന്റെ അന്തരീക്ഷത്തില്‍ നടക്കുന്ന സൗരകൊടുങ്കാറ്റ് വെള്ളിയാഴ്ച വൈകി ആരംഭിച്ച് ഞായറാഴ്ച വരെ നിലനില്‍ക്കുമെന്നും ഭൂമിയില്‍ ഏകദേശം 60 മുതല്‍ 90 മിനിറ്റ് വരെ ഇതിന്റെ സ്വാധീനമുണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത് അമേരിക്കയില്‍ അലബാമ വരെ ഇതിന്റെ സ്വാധീനമുണ്ടാകുമെന്നാണ്.
നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷന്റെ ബഹിരാകാശ കാലാവസ്ഥ പ്രവചന കേന്ദ്രം വ്യാഴാഴ്ചയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. സൂര്യനില്‍ നിന്നുള്ള സൗരജ്വാലകളും സ്ഫോടനങ്ങളും വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ വാരാന്ത്യം വരെ ഭൂമിയില്‍ കടുത്ത ഭൂകാന്തിക കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കും.
”ഞങ്ങളുടെ കൈകളില്‍ ഒരു അപൂര്‍വ സംഭവമുണ്ട്, ഞങ്ങള്‍ക്ക് അല്‍പ്പം ആശങ്കയുണ്ട്. വളരെക്കാലമായി ഞങ്ങള്‍ ഇത് കണ്ടിട്ടില്ല.’ ശക്തമായ ഭൂകാന്തിക കൊടുങ്കാറ്റുകള്‍ക്ക് ഭൂമിയിലെ ആശയവിനിമയങ്ങളെയും പവര്‍ ഗ്രിഡുകളെയും ബഹിരാകാശത്തെ ഉപഗ്രഹങ്ങളെയും തടസ്സപ്പെടുത്താന്‍ ശക്തിയുള്ളതിനാല്‍, തയ്യാറായിരിക്കാന്‍ സാറ്റലൈറ്റ്, ഗ്രിഡ് ഓപ്പറേറ്റര്‍മാരെ അറിയിച്ചിട്ടുണ്ടെന്ന് കൊളറാഡോയിലെ ബൗള്‍ഡറിലെ ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിലെ സേവന കോര്‍ഡിനേറ്ററായ ഷോണ്‍ ഡാല്‍ പറഞ്ഞു.
ചുഴലിക്കാറ്റ് ഏകദേശം വെള്ളിയാഴ്ച രാത്രി 8 മണിയോടെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. അഡ്വാന്‍സ്ഡ് കോമ്പോസിഷന്‍ എക്‌സ്‌പ്ലോറര്‍ എന്ന് വിളിക്കുന്ന ഭൂമിയില്‍ നിന്ന് ഏകദേശം 1 ദശലക്ഷം മൈല്‍ ചുറ്റുന്ന നാസ ബഹിരാകാശ പേടകം, ഈ പ്രതിഭാസത്തെ അളക്കാനും സമയവും മറ്റ് വിവരങ്ങളും കൂടുതല്‍ കൃത്യമായി മനസിലാക്കാനും ശാസ്ത്രജ്ഞരെ സഹായിക്കും.