ഗഡ്ചിറോളിയിലെ മാവോവാദികളെ കുറിച്ച് വിവരം നൽകിയ ഗോത്രവര്‍ഗ ഗ്രാമവാസിക്ക്‌ 86 ലക്ഷം രൂപ സമ്മാനം, പേരു വെളിപ്പെടുത്തില്ല

മുംബൈ: ഗഡ്ചിറോളിയിലെ മാവോവാദികളെ കുറിച്ച് വിവരം നൽകിയ ഗോത്രവര്‍ഗ ഗ്രാമവാസിക്ക്‌ 86 ലക്ഷം രൂപ സമ്മാനം. വിവരം സുരക്ഷാസേനയ്ക്ക് കൈമാറിയ ഗോത്രവര്‍ഗ ഗ്രാമവാസിക്ക്‌ പാരിതോഷികം പ്രഖ്യാപിച്ചത് മഹാരാഷ്ട്ര പോലീസ്. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തില്ലെന്നും പണം ഉടന്‍ കൈമാറുമെന്നും ഗഡ്ചിറോളിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഓപറേഷനിൽ പങ്കെടുത്ത കമാന്‍ഡോകള്‍ക്ക് 51 ലക്ഷം രൂപ പാരിതോഷികവും ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചിട്ടുണ്ട്

മഹാരാഷ്ട്ര-ഛത്തീസ്ഗഢ് അതിര്‍ത്തിയിലെ ഗഡ്ചിറോളി ജില്ലയിലെ വണ്ടോലിയില്‍ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലില്‍ വാണ്ടഡ് ലിസ്റ്റില്‍ പെട്ട, പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി അംഗങ്ങളായ 12 മാവോവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ആറുമണിക്കൂറാണ് ഏറ്റുമുട്ടൽ നീണ്ടുനിന്നത്.

വണ്ടോലി വനമേഖലയില്‍ ചുരുങ്ങിയത് 12 ഓപ്പറേഷനുകളെങ്കിലും നടത്തിയിട്ടുണ്ടെന്നും എന്നാല്‍ അപ്പോഴൊക്കെയും മാവോവാദി നേതാക്കള്‍ തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നെന്ന് മഹാരാഷ്ട്ര ആന്റി നക്‌സല്‍ ഓപ്പറേഷന്‍സ് സെല്‍ മേധാവി ഐ.ജി. സന്ദീപ് പാട്ടീല്‍ പറഞ്ഞു.

A tribal man who informed police About Naxals get gets bounty of 86 lakh

More Stories from this section

family-dental
witywide