കോഴിക്കോട്: വടകരയില്‍ രണ്ടുവയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്‍-ലിജി ദമ്പതികളുടെ മകള്‍ ഇവ ആണ് മരിച്ചത്.
ഇന്നലെ രാത്രി പെട്ടന്നുണ്ടായ ഛര്‍ദിയെ തുടര്‍ന്ന് കുഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
ഛര്‍ദ്ദിച്ച ശേഷം പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കളിച്ച് ചിരിച്ച് നടന്ന കുട്ടിയാണ് പെട്ടെന്ന് കുഴഞ്ഞുവീണത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.