ജപ്പാനിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ യുഎസ് ബോംബ് പൊട്ടിത്തെറിച്ചു, ആളപായമില്ല

ടോക്കിയോ  – ജപ്പാനീസ് വിമാനത്താവളത്തിൽ കുഴിച്ചിട്ടിരുന്ന രണ്ടാം ലോകമഹായുദ്ധകാലത്തെ യുഎസ് ബോംബ് ബുധനാഴ്ച പൊട്ടിത്തെറിച്ചു,  വലിയ ഗർത്തം ഉണ്ടായി.  തെക്കുപടിഞ്ഞാറൻ ജപ്പാനിലെ മിയാസാക്കി വിമാനത്താവളത്തിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. സംഭവം നടക്കുമ്പോൾ സമീപം വിമാനങ്ങളൊന്നുമുണ്ടായിരുന്നില്ല. ആർക്കും പരുക്കുമില്ല. എന്നാൽ സംഭവത്തെ തുടർന്ന്   80 ലധികം വിമാനങ്ങൾ റദ്ദാക്കി. 
സെൽഫ് ഡിഫൻസ് ഫോഴ്‌സും പോലീസും നടത്തിയ അന്വേഷണത്തിൽ 500 പൗണ്ട് യുഎസ് ബോംബാണ് സ്‌ഫോടനത്തിന് കാരണമായതെന്നും കൂടുതൽ അപകടമൊന്നുമില്ലെന്നും സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.  പെട്ടെന്നുള്ള പൊട്ടിത്തെറിക്കുള്ള കാരണം എന്താണെന്ന് അന്വേഷണം നടത്തുകയാണ്. 

സമീപത്തെ ഒരു ഏവിയേഷൻ സ്‌കൂൾ റെക്കോർഡ് ചെയ്‌ത വീഡിയോയിൽ  ഒരു ജലധാര പോലെ സ്ഫോടക വസ്തുക്കൾ തെറിച്ചു വീഴുന്നത് കാണാം.  വിമാനത്താവളത്തിലെ ടാക്സിവേയിൽ ഏകദേശം 7 മീറ്റർ  വ്യാസവും 1 മീറ്റർ  ആഴവുമുള്ള ഒരു ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്.  വിമാനത്താവളത്തിൽ 80 ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി പറഞ്ഞു.മുൻ ഇംപീരിയൽ ജാപ്പനീസ് നേവി ഫ്ലൈറ്റ് പരിശീലന ഫീൽഡ് എന്ന നിലയിലാണ് മിയാസാക്കി എയർപോർട്ട് 1943 ൽ നിർമ്മിച്ചത്. 

രണ്ടാം ലോകമഹായുദ്ധകാലത്ത് യുഎസ് സൈന്യം വർഷിച്ച പൊട്ടാത്ത നിരവധി ബോംബുകൾ പ്രദേശത്ത് കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. യുദ്ധത്തിൽ പൊട്ടിത്തെറിക്കാത്ത നൂറുകണക്കിന് ടൺ ബോംബുകൾ ജപ്പാന് ചുറ്റും കുഴിച്ചിട്ടിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങളുടെ ഫലമായി മണ്ണുമാന്തുമ്പോൾ പലപ്പോഴും ഇത്തരം ബോംബുകൾ പുറത്തുവരാറുണ്ട്. 

A US bomb from World War II explodes at a Japanese airport

More Stories from this section

family-dental
witywide