ഏറ്റവും വലിയ ആഡംബര കപ്പലെന്ന പേരെടുത്ത ഐക്കണ്‍ ഓഫ് ദി സീസില്നിന്നും കഴിഞ്ഞ മെയ് മാസത്തില്‍ ചാടി മരിച്ചത് ഒരു യുഎസ് സൈനികന് എന്ന് റിപ്പോര്‍ട്ട്. റിട്ടയേര്‍ഡ് ലെഫ്റ്റനന്റ് കേണലായ ജെയിംസ് ബ്രയാന്‍ റൈറ്റാണ് ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് കപ്പലില്‍ നിന്നും കടലിലേക്ക് എടുത്ത് ചാടിയത്. മെയ് 26 നായിരുന്നു സംഭവം.
ജെയിംസ് ബ്രയാന്‍ റൈറ്റ് ഭാര്യ ട്രേസി റൈറ്റിനൊപ്പം കപ്പലില്‍ ഒരാഴ്ച നീണ്ട യാത്രയിലായിരുന്നു. കരീബിയനിലേക്ക് പോവുകയായിരുന്ന കപ്പലില്‍ വെച്ച് ഇരുവരും വഴക്കിടുകയും ദേഷ്യം പൂണ്ട ജെയിംസ് ബ്രയാന്‍ റൈറ്റ് കടലിലേക്ക് എടുത്തു ചാടുകയായിരുന്നു.
30 വര്‍ഷമായി സൈന്യത്തില്‍ സേവനമനുഷ്ഠിച്ച 53കാരനായ ഇദ്ദേഹം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ (PTSD) അനുഭവിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.